മലയാളികളുടെ സ്വന്തം പൂരമായ തൃശൂർപൂരത്തിന് കുടമാറ്റത്തിൽ പങ്കെടുക്കുന്ന രണ്ട് ദേവസ്വങ്ങളിൽ പാറമേക്കാവിന്റെ സ്വന്തം ഗജവീരനാണ് അയ്യപ്പൻ. പാറമേക്കാവിന്റെ നാല് ആനകളിൽ ഏറ്റവും കുഞ്ഞൻ. ആറ് വർഷത്തിന് മുൻപ് പാറമേക്കാവിൽ വരുമ്പോൾ പ്രായത്തിന്റെ വികൃതികൾ കൈമുതലായി ഉണ്ടായിരുന്നെങ്കിലും ഇന്ന് അതെല്ലാം മാറിവരുന്നു.
സ്നേഹമുളള ആനയാണ് അയ്യപ്പൻ. അത് പാപ്പാൻ രവിയേട്ടനോടും കാണാനെത്തുന്ന ആളുകളോടും. പാപ്പാനോട് വാതോരാതെ സംസാരിക്കും. എല്ലാം കഴിക്കും. ചോറ്, പടച്ചോറ്, ഉണ്ണിയപ്പം, പഴങ്ങൾ എന്നിങ്ങനെ എന്തും കഴിക്കാൻ വളരെ ഇഷ്ടമാണ്. അഞ്ച് വർഷത്തോളമായി അയ്യപ്പനെ വഴിനടത്തുന്നത് രവിയാണ്. അന്നുമുതലേ ആന നന്നായി സംസാരിക്കാറുണ്ട്. പൊതുവിൽ സ്വന്തം കുടുംബത്തിലെ കുട്ടിയെപ്പോലെ അയ്യപ്പനെ രവിയേട്ടൻ നോക്കുന്നുണ്ട്. അതുകൊണ്ട് തെറ്റ് ചെയ്താൽ നല്ല അടിതന്നെ കൊടുക്കും. ഭക്ഷണം വളരെ ഇഷ്ടമുളള ആനയാണ്. അതുകൊണ്ട് ആര് ഭക്ഷണം കൊടുത്താലും അവരോട് സ്നേഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |