തൃശൂർ: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ച വനിതാചിട്ടിയിലെ സമ്മാനാർഹരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനംചെയ്തു. തൃശൂർ ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി ആദ്യ നറുക്കെടുപ്പ് നടത്തി. കെ.എസ്.എഫ്.ഇ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി അംഗം അഡ്വ.ഹണി ചെരുവിൽ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ശ്രീനിമോൾ ടി.എം, കവിതാരാജ് എസ്.വി, സിമി സി.എസ്, ഇടപാടുകാരുടെ പ്രതിനിധി അജിത എന്നിവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ സ്വാഗതവും ജനറൽ മാനേജർ(ബിസിനസ്) ഡോ.ലോറൻസ് ഹാരോൾഡ് നന്ദിയുംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |