ശ്രീകൃഷ്ണപുരം: ചെർപ്പുള്ളശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഓട്ടിസം ബോധവത്കരണ മാസാചരണവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണപുരം ഓട്ടിസം സെന്ററിലെ കുട്ടികൾക്കായി ടർഫ് സന്ദർശനവും ഫുട്ബാൾ പരിശീലനവും സംഘടിപ്പിച്ചു. കിക്കോഫ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കരിമ്പുഴ റിവർ വ്യൂ സ്പോർട്സ് അരീനയിൽ കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രൈനർ പി.സി.ശിവശങ്കരൻ, മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, നിഷാ രാമൻ, എം.കെ.ദ്വാരകനാഥൻ, ഹരിദാസ് ഭാഗ്യശ്രീ, അച്യുതൻ.പി പങ്കെടുത്തു.
ചിത്രം: ശ്രീകൃഷ്ണപുരം ഓട്ടിസം സെന്ററിലെ കുട്ടികൾക്കായി കിക്കോഫ് പരിപാടി കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |