തിരുവനന്തപുരം: സർവ്വീസ് ആരംഭിച്ച ദിവസം തന്നെ കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ മാനേജ്മെന്റ് തീരുമാനിച്ചു.
സർവ്വീസുകൾ ഫ്ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനകമാണ് രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. 11ന് രാത്രി 11ന് തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും 12ന് രാവിലെ 10.25 ന് മലപ്പുറം കോട്ടക്കൽ വച്ചുമാണ് അപകടങ്ങൾ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |