SignIn
Kerala Kaumudi Online
Saturday, 27 April 2024 10.08 AM IST

ദൈവദശകം കൂട്ടായ്മ എന്റെ ഗുരു ക്യാമ്പ് മേയ് ഒന്നിന്

news
ശ്രീനാരായണ ഗുരു

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മ എന്റെ ഗുരു ക്യാമ്പ് മേയ് ഒന്നിന് കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം ചൈതന്യഹാളിൽ നടത്തും. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ദൈവദശകം 100 ലോകഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഗുരു കൃതികളും അരങ്ങിലെത്തിക്കുന്നത്.
ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിനു നേതൃത്വം നൽകിയ അദ്ധ്യാപകരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള നർത്തകരും ക്യാമ്പിൽ പങ്കെടുക്കും. ഗുരുധ്യാനം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്‌ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാ ദശകം, ശിവപ്രസാദ പഞ്ചകം, ജാതി നിർണയം, ജാതി ലക്ഷണം, എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, യോഗ, ഓട്ടൻതുള്ളൽ, കഥക്, കഥകളി എന്നിവ ഉൾപ്പടെ വിവിധ കലാരൂപങ്ങളിൽ ഗുരു കൃതികൾ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഭരതനാട്യ ക്ലാസ് നൽകും.

വള്ളത്തോളിന്റെ ചെറുമകളും കലാമണ്ഡലം അദ്ധ്യാപികയുമായ രേവതി കലാക്ഷേത്ര, സുമിത്ത് മോഹനൻ കലാക്ഷേത്ര എന്നിവർ ക്ലാസടുക്കും.

ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ പരിയാരം, ശ്രീഷ ജീവൻദാസ്, പി. സ്ജന , സീന രാജീവൻ, ജോസ് കുരിശിങ്കൽ, നജീബ്. പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. എന്റെ ഗുരു ക്യാമ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: സീന രാജീവൻ (ചെയർപഴ്‌സൻ , സജ്‌ന രാകേഷ് ( വൈസ് ചെയർമാൻ) ശ്രീഷ ജീവൻദാസ് ( ജനറൽ കൺവീനർ) എം. വിജില, ഗംഗ കലാ ഭാരതി (കൺവീനർമാർ), ജോളി സുധീർ ( ചീഫ് കോ ഓർഡിനേറ്റർ).ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 99460 53210, 98475 06914 നമ്പറിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.