കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ മതുപ്പുള്ളി സഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ നിർവഹിച്ചു. പ്രസിഡന്റ് സി.മൂസ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ സുബ്രഹ്മണ്യൻ പെരിങ്ങോടിനെ ആദരിച്ചു. പ്രദേശത്തിലെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ പി.വി.കുട്ടിനാരായണൻ, ഇ.അബൂബക്കർ, എം.കെ.ബാവ, സലീം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |