കോഴിക്കോട്: പോർക്ക് വിഭവങ്ങൾ മാത്രം ലഭിക്കുന്ന നഗരത്തിലെ ആദ്യ റസ്റ്റോറന്റായ പിഗ്ഗീസ് നാളെ രാവിലെ 11ന് പുതിയ പാലത്ത് മേയർ ഡോ. ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പോർക്കിന്റെ 15 തരം കറികളും , പോർക്കിന്റെ ബർഗർ, സാൻഡ് വിച്ച് , ബിരിയാണി എന്നിവയും ഇവിടെ ലഭ്യമാകുമെന്ന് മാനേജിംഗ് പാർട്നർ യു അതുൽ, പാർട്നർ എസ്.കെ സുദർശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |