തൃത്താല: കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിഷു,ഈസ്റ്റർ കാർഷിക വിപണി-2022 പഞ്ചായത്ത് തല ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത് കൃഷിഭവൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അജിത് കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സരേന്ദ്രൻ, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |