മലയാളിയും തെന്നിന്ത്യൻ താരവുമായ ഗൗരി കിഷനും യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം.പിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മൊഴികൾ ഞാൻ വരികൾ നീ എന്ന സംഗീത സാന്ദ്രമായ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.പ്രശാന്ത് മോഹൻ തന്നെ സംഗീത സംവിധാനം നിർവഹിച്ച ഈ ഹ്രസ്വചിത്രത്തിലെ ഗാനം ആലപിച്ചത് വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനരചന.ആണിനും പെണ്ണിനും ഇടയിലുണ്ടാകുന്ന ബന്ധങ്ങളെ പ്രണയം എന്ന പേരിൽ മാത്രം അടയാളപ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യമാണ് മൊഴികൾ ഞാൻ വരികൾ നീ എന്ന ഹ്രസ്വ ചിത്രം പറയുന്നത്. ബേസിൽ വി. എടപ്പാടാണ് സംവിധാനം. നിർമ്മാണം ഡോ. അരുൺ പി. ദേവ്. എഡിറ്റർ അശ്വന്ത് എസ്. ബിജു, ഛായാഗ്രഹണം നിധീഷ് ചന്ദ്രൻ. ചീഫ് അസോസിയേറ്റ്: അമൽ മുഹമ്മദ്.കല: റാസി ഷൗഖത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |