പുതുമുഖങ്ങളായ സ്റ്റിജോ സ്റ്റീഫൻ,ഷാരോൺ സഹിം എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സാംസൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയം പൂക്കുന്ന കാലം. നമോ പിക്ച്ചേഴ്സിന്റെ ബാനറിൽ പ്രജിത്ത് കണകോട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിതീഷ് കെ നായർ,സന്ദീപ് പട്ടാമ്പി എന്നിവർ ചേർന്ന് എഴുതുന്നു.ഛായാഗ്രഹണം അരുൺകുമാർ .ഗാനരചന-ശശികല വി മേനോൻ, നീതീഷ് കെ നായർ, സംഗീതം ആൻഡ് ബിജിഎം-അരുൺ കുമാരൻ, ശ്രീകാന്ത് കൃഷ്ണ,എഡിറ്റർ-സാജിദ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ജോൺസൺ മഞ്ഞളി.മേയ് ആദ്യവാരം തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.പി ആർ ഒ-എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |