ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണഗുരുദേവ ക്ഷേത്ര മണ്ഡപത്തിലെ വിഷുദിനാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിലർ സി. കൃത്തിദാസ് വിഷുക്കോടി വിതരണോദ്ഘാടനം നിർവഹിച്ചു. പുലർച്ചെ മഹാഗുരു പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഴൂർ പഞ്ചായത്തംഗങ്ങളായ ബി. മനോഹരൻ, ടി.കെ റെജി, ഗുരുക്ഷേത്ര സെക്രട്ടറി ആർ. ഷിബു, വൈസ് പ്രസിഡന്റ് എ. പ്രതാപൻ, ജോയിന്റ് സെക്രട്ടറി വി. ഷിജോസ്, ട്രഷറർ ആർ. രഞ്ജിത്ത് കുമാർ, രതീഷ്, ശാഖ സെക്രട്ടറി സാംബശിവൻ, ക്ഷേത്ര കാര്യദർശി അജിത് കുമാർ, സുലേഷ്, ഗ്രീഷിൻ, വനിതാ സംഘം കോഡിനേറ്റർ ജയസൂര്യ എന്നിവർ സംസാരിച്ചു. മുതിർന്ന ശാഖാ അംഗങ്ങൾക്ക് ഭാരവാഹികൾ വീടുകളിലെത്തി വിഷുക്കോടിയും വിഷുക്കൈനീട്ടവും നൽകി. ഗുരുക്ഷേത്ര സന്നിധിയിൽ ഗുരുദേവ കൃതികളുടെ പാരായണം, ദൈവദശക കീർത്തനാലാപനം, കഞ്ഞിസദ്യ, പായസ വിതരണം, ഗുരുധർമ്മ പ്രഭാഷണം എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |