പീരുമേട്. പട്ടികജാതി ക്ഷേമ സമിതി ഇടുക്കി ജില്ലാ സമ്മേളനം 20,21 തിയതികളിൽ വാഗമണിൽ നടത്തും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. സംവരണനയവും ഭരണഘടന നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ ബുധനാഴ്ച സെമിനാർ ടക്കും. സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്യും. ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് എസ്. അജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി വിളംബര ജാഥ നടത്തി. പൊതുസമ്മേളനം എം.എം.മണി എം.എൽ എ ഉദ്ഘാടനം ചെയ്തു. പി.എസ്.രാജൻ, എം.ജെ. വാവച്ചൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |