കൊല്ലം: കൊല്ലത്ത് 23 മുതൽ 27 വരെ നടക്കുന്ന കേരളാ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന്റെ ലോഗോ സുജിത്ത് വിജയൻപിള്ള എം.എൽ.എ പ്രകാശനം ചെയ്തു. കലോത്സവം ജനറൽ കൺവീനർ പി. അനന്തു അദ്ധ്യക്ഷനായി. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനില രാജു, യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി നകുൽ, സെനറ്റ് അംഗം ആര്യ പ്രസാദ്, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിഷ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, വോളന്റിയർ കമ്മിറ്റി കൺവീനർ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
ഇരുന്നൂറിലധികം കോളേജുകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ മേയർ പ്രസന്ന ഏണസ്റ്റും ജനറൽ കൺവീനർ പി. അനന്തുവും പത്രസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് വേദികളിലായി 103 ഇനങ്ങളിലാണ് മത്സരം. എസ്.എൻ കോളേജ് കൊല്ലം, എസ്.എൻ വനിതാ കോളേജ്, ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, ഫാത്തിമ മാതാ കോളേജ്, ടി.കെ.എം ആർട്സ് കോളേജ്, ഫാത്തിമ ബിഎഡ് കോളേജ് എന്നിവിടങ്ങളിലായാണ് കലോത്സവം നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |