തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മേയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. ആലപ്പുഴയിലും കാസർകോട്ടും മേയ് 11ന്. പരാതികൾ ഏപ്രിൽ 22നു മുമ്പ് നൽകണം. കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ മേയ് 23ന്. പരാതികൾ അഞ്ചിന് മുമ്പ്. എസ്.എ.പി, കെ.എ.പി നാല് ബറ്റാലിയനുകളിൽ ജൂൺ ആറിന്. പരാതികൾ മേയ് 15 ന് മുമ്പ്. നൽകേണ്ടത് spctalks.pol@kerala.gov.in എന്ന വിലാസത്തിൽ. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. വിരമിച്ചവരുടേതുൾപ്പെടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിയ്ക്കും പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |