തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനായി ആരംഭിച്ച 'പി.ഡബ്ളിയു.ഡി ഫോർ യു' മൊബൈൽ ആപ്പ് ഹിറ്റായി. പത്തുമാസത്തിനിടെ ലഭിച്ചത് 18,595 പരാതികൾ. 13,644 എണ്ണത്തിൽ പരിഹാരം കണ്ടു. 75 ശതമാനത്തോളം. 2021 ജൂണിലാണ് ആപ്പ് തുടങ്ങിയത്. മരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ഫോട്ടോസഹിതം അപ്ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും ഇതിലൂടെ കഴിയും. ഒരാഴ്ച കൊണ്ടോ, മൂന്നുമാസം കൊണ്ടോ തീർക്കാവുന്ന രീതിയിൽ പരാതികൾ തരംതിരിച്ചാണ് പരിഹാരം കാണുന്നത്. കൂടുതൽ സമയമെടുക്കേണ്ടതുണ്ടെങ്കിൽ അതനുസരിച്ച് ക്രമപ്പെടുത്തും.
# ലഭിച്ച പരാതികൾ,
പരിഹരിച്ചവ ബ്രായ്ക്കറ്റിൽ
തിരുവനന്തപുരം -1984 (1550)
കൊല്ലം- 1346 (1071)
ആലപ്പുഴ -1211 (1029)
പത്തനംതിട്ട- 952 (654)
കോട്ടയം- 1603 (1333)
ഇടുക്കി -795 (661)
എറണാകുളം-1362 (926)
തൃശ്ശൂർ- 1388 (749)
പാലക്കാട് -1018 (509)
മലപ്പുറം- 1752 (1310)
കോഴിക്കോട് -1643 (1475)
വയനാട് -380 (266)
കണ്ണൂർ- 1489 (1036)
കാസർകോട്- 667 (424)
മൂവാറ്റുപുഴ സബ്ഡിവിഷൻ -1005 (651)
''
പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്.
-മന്ത്രി പി.എ. മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |