തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ തലസ്ഥാനത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നന്ദാവനത്ത് അസോസിയേഷൻ ഹാളിൽ നടന്ന സംഗമത്തിൽ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം. വിൻസെന്റ്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല, സി.പി.എം നേതാക്കളായ എം.എ. ബേബി, ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മുസ്ലിം അസോസിയേഷൻ ഭാരവാഹികളായ ഇ.എം. നജീബ്, നാസർ കടയറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |