SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

അനിശ്ചിതകാല സത്യഗ്രഹവുമായി ടി.‌ഡി.എഫ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ (ടി.ഡി.എഫ്) സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടികൾ കെ-റെയിലിനുവേണ്ടി മുടക്കാൻ തയാറാകുന്നവർ അതിലും എത്രയോ തുക കുറച്ചു ചെലവഴിച്ചാൽ തീരാവുന്ന കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന ഉറപ്പ് സർക്കാർ പാലിക്കണമെന്നും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടരുതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ആർ.ശശിധരൻ, ആർ.അയ്യപ്പൻ, ടി.സോണി എന്നിവർ പങ്കെടുത്തു. ശമ്പളം പൂർണ്ണമായും നൽകുന്നതുവരെ അനിശ്ചിതകാല സത്യഗ്രഹം തുടരുമെന്ന് ടി.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.