പത്തനംതിട്ട : ആശുപത്രികിടക്കയിൽ നിന്ന് ആംബുലൻസിൽ എത്തി പരീക്ഷ എഴുതി പത്താംക്ലാസ് വിദ്യാർത്ഥിനി. മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന പേഴുംപാറ സ്വദേശിനി അൻസു സാമുവലാണ് ചൊവ്വാഴ്ചത്തെ പത്താംക്ളാസ് കണക്ക് പരീക്ഷ ആംബുലൻസിൽ എത്തി എഴുതിയത്. രക്തത്തിൽ പ്ളേറ്റ്ലെറ്റ് കൗണ്ട് കുറയുന്ന അസുഖത്തെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിയിൽ ശനിയാഴ്ചയാണ് അൻസു അഡ്മിറ്റായത്.
പരീക്ഷ എഴുതണമെന്ന് പറഞ്ഞപ്പോൾ ആശുപത്രി അധികൃതർ എല്ലാ സജ്ജീകരണങ്ങളുമായി ആംബുലൻസും ഒപ്പം ജീവനക്കാരെയും ചുമതലപ്പെടുത്തുകയായിരുന്നു. മാതാവ് സുജയും എത്തിയിരുന്നു. സ്കൂളിൽ പരീക്ഷ എഴുതാൻ അദ്ധ്യാപകർ പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. പരീക്ഷ എഴുതി കഴിഞ്ഞ് ആംബുലൻസിൽ തന്നെ ആശുപത്രി വാർഡിലേക്ക് പോയി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ആംബുലൻസിൽ എത്തി പരീക്ഷ എഴുതിയത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന പരീക്ഷയും ആംബുലൻസിൽ എത്തി എഴുതുമെന്ന് മാതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |