തിരുവനന്തപുരം: കാലികവും മാനവികവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രഭാഷണങ്ങളും നൃത്തസംഗീത പരിപാടികളും ഉൾപ്പെടുത്തി ഒരുക്കുന്ന 'ഹേമന്തം 22' വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ടി.കെ. രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്. പ്രിയദർശനൻ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും പൂയം തിരുനാൾ ഗൗരി പാർവതിബായിയും പങ്കെടുത്തു. 'അതിരുകൾ ഭേദിക്കുന്ന വാക്ക്' എന്ന വിഷയത്തിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കടയുടെ പ്രഭാഷണത്തോടെയാണ് ഹേമന്തം ആരംഭിച്ചത്. തുടർന്ന് കേന്ദ്ര സംഗീതനാടക അക്കാഡമി അവാർഡും തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും നേടിയ ഗോപിക വർമ്മയുടെ ഛായാമുഖി എന്ന മോഹിനിയാട്ടം അവതരണവും നടന്നു. ഈ മാസം 23 വരെ വൈകിട്ട് 5.30ന് സംസ്കൃതി ഭവൻ കൂത്തമ്പലത്തിലാണ് ഹേമന്തം 22ന്റെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |