SignIn
Kerala Kaumudi Online
Thursday, 19 September 2024 7.41 AM IST

സെൽഫി പാരയായി കുപ്രസിദ്ധ കുറ്റവാളി പൊലീസ് പിടിയിൽ

Increase Font Size Decrease Font Size Print Page
crime

ബൊഗോട്ട: കുപ്രസിദ്ധ മെക്സിക്കൻ ലഹരിക്കടത്തുക്കാരനും പിടികിട്ടാപ്പുള്ളിയുമായ 'എൽ പിറ്റ്' കൊളംബിയയിൽ പിടിയിലായി. കാമുകിക്കൊപ്പം കാലിയിലെ അപ്പാർട്ട്‌മെന്റിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കൻ മാഫിയ തലവനായ എൽ ചാപ്പോയുടെ സംഘത്തിൽപ്പെട്ടയാളാണ് ബ്രയാൻ ഡൊണക്വിയാനോ ഒൾഗ്വിൻ ബെർദുഗോ എന്ന എൽ പിറ്റ്. വിവിധ രാജ്യങ്ങളിൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് നിലനിൽക്കുന്ന കുപ്രസിദ്ധ ലഹരിമരുന്ന് കടത്തുകാരനെ പിടികൂടാൻ സഹായിച്ചത് കാമുകിയുമൊത്തുള്ള സെൽഫിയാണെന്നതാണ് കൗതുകം. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കൊളംബിയയിലേക്ക് കടന്നതായി യു.എസ്. ഡ്രഗ് ആൻഡ് എൻഫോഴ്സ്‌മെന്റ് ഏജൻസി കൊളംബിയൻ അധികൃതർക്ക് വിവരം നൽകിയിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കാമുകിയുടെ ഫെയ്സ്ബുക്ക് ചിത്രം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നതും എൽ പിറ്റിനെ കാലിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതും.

ഗറില്ലാ സംഘമായ റെവല്യൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനാണ് എൽ പിറ്റ് കൊളംബിയയിൽ എത്തിയത്.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം കാലിയിലെ കാമുകിയുടെ അടുത്തേക്ക് പോയ എൽപിറ്റ് അവിടെ നിന്ന് കാമുകിയുമായി വിനോദസഞ്ചാര കേന്ദ്രമായ ലോസ് ക്രിസ്‌ടെയ്ൽസിലേക്ക് പോയി. ഇവിടെവെച്ച് യേശുവിന്റെ കൂറ്റൻപ്രതിമയ്ക്ക് മുന്നിൽനിന്ന് കാമുകിയുടെ നിർബന്ധപ്രകാരം ഇരുവരും ചുംബിക്കുന്ന സെൽഫി മൊബൈലിൽ പകർത്തുകയും ഈ ചിത്രം കാമുകി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട അന്വേഷണ സംഘം എൽപിറ്റും കാമുകിയും താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റ് കണ്ടെത്തുകയായിരുന്നു.

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് 2.65 ലക്ഷം ഡോളാറാണ് അറസ്റ്റ് ഒഴിവാക്കാനായി എൽ പിറ്റ് വാഗ്ദാനം ചെയ്തത്. കൊളംബിയയിൽനിന്ന് അറസ്റ്റിലായ ഇയാളെ കാലിഫോർണയയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.