മുംബയ്: ഡൽഹി ക്യാമ്പിൽ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനുൾപ്പെടെ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ന് നടക്കേണ്ട ഡൽഹിയും പഞ്ചാബും തമ്മിലുള്ള ഐ.പി.എൽ മത്സരം പൂനെയിൽ നിന്ന് മുംബയിലെ ബ്രാബോൺ സ്റ്റേഡിയത്തിലേക്ക് മാറ്റി. കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി ടീം മുംബയിൽ തുടരുകയായിരുന്നു. ബസിലുള്ള ദീർഘ ദൂരയാത്ര ഒഴിവാക്കുന്നതിനാണ് മത്സരം മുംബയിൽ നടത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |