പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ പഴങ്ങനാട് മാളേക്കമോളത്ത് രണ്ട് ദിവസങ്ങളിലായി അരങ്ങ് 2022 എന്ന പേരിൽ നാടകപഠന കളരി സംഘടിപ്പിച്ചു. നാടക സംവിധായകൻ സി.സി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകരായ എൽദോസ് യോഹന്നാൻ, വി.ടി.രതീഷ് എന്നിവർ പങ്കെടുത്തു.
വായനശാല പ്രസിഡന്റ് ജേക്കബ് സി.മാത്യു, സെക്രട്ടറി കെ.എം.മഹേഷ്, താലൂക്ക് സെക്രട്ടറി പി.ജി.സജീവ്, കെ.വി.ആന്റണി, സജി പോൾ, ബെന്നി കുര്യാക്കോസ്, കലാകാരൻ ഷാജി കണ്ണൻ, ജോഷ്വ, കെ.എം.മനോജ്, മഹേഷ് മാളിയേക്കപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |