തിരുവനന്തപുരം: മുട്ടട വാർഡ് റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ 'ഫോറ'യുടെ ആഭിമുഖ്യത്തിൽ മുട്ടട അർബൻ ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കും.നാളെ വൈകിട്ട് 5ന് രശ്മി കലാസമിതി ഹാളിൽ നടക്കുന്ന ചടങ്ങ് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കൗൺസിലർ ടി.പി. റിനോയ് അദ്ധ്യക്ഷത വഹിക്കും. മുൻ കൗൺസിലർ ഗീത ഗോപാൽ, ടി.ജെ. മാത്യു, മുരളീധരകുറുപ്പ്, സുനിൽകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |