SignIn
Kerala Kaumudi Online
Saturday, 27 April 2024 4.17 AM IST

ഓസ്ട്രിയൻ കലാകാരൻ ഹെർമൻ നീച്ച് അന്തരിച്ചു

hermann

വിയന്ന : മനുഷ്യ രക്തവും ജീവികളുടെ മൃതദേഹാവശിഷ്ടങ്ങളും ഉൾപ്പെടുന്ന പെയിന്റിംഗുകളിലൂടെയും കലാപ്രകടനങ്ങളിലൂടെയും പ്രശസ്തനായ ഓസ്ട്രിയൻ കലാകാരൻ ഹെർമൻ നീച്ച് ( 83 ) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.

1960കളിൽ രൂപപ്പെട്ട, ജീവികളുടെ മൃതദേഹാവശിഷ്ടങ്ങളും രക്തവും ചെളിയും മറ്റും കൊണ്ട് കലാസൃഷ്ടികൾക്ക് രൂപം നൽകുന്ന ' ആക്ഷനിസ്റ്റ് " എന്ന നൂതന ആശയങ്ങളുടെ വക്താക്കളായ കലാസംഘത്തിൽപ്പെട്ടയാളായിരുന്നു ഹെർമൻ. ഹെർമന്റെ സൃഷ്ടികൾ പലപ്പോഴും വിവാദങ്ങൾക്കും വഴിവച്ചു.

ഏറ്റവും ഒടുവിൽ, 2015ൽ ഹെർമൻ ഇറ്റലിയിൽ നടത്തിയ എക്സിബിഷനിൽ ജീവനറ്റ മൃഗങ്ങളെ ക്രൂശീകരിക്കപ്പെട്ട മാതൃകയിൽ ചിത്രീകരിച്ചത് മൃഗസംരക്ഷണ പ്രവർത്തകരിൽ നിന്നും മതവിഭാഗങ്ങളിൽ നിന്നും ഒരു പോലെ വിമർശനത്തിനിടെയാക്കി. ഓസ്ട്രിയയിലും ഇറ്റലിയിലുമായി ഹെർമന്റെ സൃഷ്ടികൾക്കായി രണ്ട് മ്യൂസിയങ്ങൾ ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.