പത്തനംതിട്ട : ജില്ലയിൽ ഒഴിവുള്ള തദ്ദേശസ്ഥാപന വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജില്ലയിൽ കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് ഈട്ടിച്ചുവട്, കോന്നി ഗ്രാമപഞ്ചായത്ത് ചിറ്റൂർ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രികകൾ 27 വരെ സമർപ്പിക്കാം. പ്രവൃത്തി ദിവസം രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ പത്രിക നൽകാം. സപ്ലിമെന്ററി വോട്ടർ പട്ടിക 25 ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ്. വോട്ടെണ്ണൽ മേയ് 18ന് രാവിലെ 10ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |