തിരുവനന്തപുരം: കോൺഗ്രസ് ജില്ലാതല നേതൃസംഗമങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ ജില്ലകളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തും.
നാളെ രാവിലെ 10ന് കോട്ടയം, ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി, 25ന് രാവിലെ കാസർകോട്, ഉച്ചകഴിഞ്ഞ് കണ്ണൂർ, 27ന് വയനാട്, കോഴിക്കോട്, 29ന് എറണാകുളം, തൃശ്ശൂർ, മേയ് 4 ന് മലപ്പുറം, പാലക്കാട്, 5ന് തിരുവനന്തപുരം, കൊല്ലം, 6ന് പത്തനംതിട്ട, ആലപ്പുഴ എന്നിങ്ങനെയാണ് നേതൃസംഗമങ്ങൾ നടക്കുക. കെ.പി.സി.സി ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ, പോഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |