വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം മേയ് 20ന് കോയമ്പത്തൂരിൽ ചിത്രീകരണം ആരംഭിക്കും.
ശ്യാം പുഷ്പകരനാണ് തങ്കത്തിന് രചന നിർവഹിക്കുന്നത്. വിനീതിനൊപ്പം ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെയായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ബിജു മേനോൻ ദിലീഷ് പോത്തൻഎന്നിവരിലേക്ക് എത്തുകയായിരുന്നു.
ഒന്നര മാസത്തെ ചിത്രീകരണമാണ് കോയമ്പത്തൂരിൽ പ്ളാൻ ചെയ്യുന്നത്.പാലക്കാടും തങ്കത്തിന്റെ ചിത്രീകരണം ഉണ്ടാകും.
കോവിഡ് മുൻപ് ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ച ചിത്രമായിരുന്നു തങ്കം. വലിയ കാൻവാസിൽ ഒരുങ്ങുന്ന തങ്കത്തിന് ലോക്ക് ഡൗണും തുടർന്ന് നേരിട്ട ബുദ്ധിമുട്ടും ചിത്രീകരണം ആരംഭിക്കുന്നതിനെ വൈകിപ്പിച്ചു.
ഉണ്ണിമായ പ്രസാദാണ് തങ്കത്തിൽ മറ്റൊരു പ്രധാന താരം.ഏറെ രസകരമായ പ്രമേയമാണ് ചിത്രത്തിന്റേത്.
വിനീത് ശ്രീനിവാസനെയും ബിജു മേനോനെയും ദിലീഷ് പോത്തനെയും കേന്ദ്രീകരിച്ചാണ് തങ്കത്തിന്റെ കഥയുടെ യാത്ര. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ ,ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അതേസമയം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസൻ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം.
അഭിഭാഷകന്റെ വേഷമാണ് വിനീത് ശ്രീനിവാസന്.
ചിത്രസംയോജകനായ അഭിനവ് സുന്ദർ നായക് ആണ് സംവിധാനം.
2019ൽ റിലീസ് ചെയ്ത മനോഹരം ആണ് വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. ഇതിനിടെ ഹെലൻ, സാറാസ് എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |