തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം ആരംഭിച്ചു. മന്ത്രി ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. 1000 വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ സിവിൽ സർവീസിന് സൗജന്യ പരിശീലനത്തിന് അവസരം നൽകുക. അപേക്ഷകരിൽ നിന്ന് സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാണ് അർഹരെ തിരഞ്ഞെടുക്കുക. കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ എഡുസോൺ ഐ.എ.എസ് അക്കാഡമിയും ഗ്രാമനികേതൻ സെന്റർ ഫോർ അക്കാഡമിക് റിസർച്ചുമായി സഹകരിച്ചാണ് എൻ.എസ്.എസ് പദ്ധതി നടപ്പിലാക്കുന്നത്. ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റ് അടിസ്ഥാനത്തിൽ ജനറൽ വിഭാഗം, പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ എന്നീ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 15 വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യയനവർഷം സൗജന്യ സിവിൽ സർവീസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകും.
ബിഫാം മോപ് അപ് അലോട്ട്മെന്റ്
തിരുവനന്തപുരം: ഗവ. ഫാർമസി കോളേജുകളിലെ ഒഴിവുള്ള ബിഫാം സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്മെന്റിന് 25ന് വൈകിട്ട് നാലുവരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് 27ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച ശേഷം 30ന് ഉച്ചയ്ക്ക് രണ്ടിനകം പ്രവേശനം നേടണം. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
കെ-മാറ്റ് എം.ബി.എ പ്രവേശനം
തിരുവനന്തപുരം: മേയ് 7ന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പ്രവേശന പരീക്ഷയ്ക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സൗജന്യമായി 5 ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തും. സ്കോർ കാർഡ്, ശരിയുത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ് എന്നിവയുൾപ്പെടുന്നതാണ് പരിശീലനം. 300പേർക്ക് അവസരമുണ്ട്. http://bit.ly/kmatmock ൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 8548618290.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
തിരുവനന്തപുരം: ഡെന്റൽ കൗൺസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് ബി.ടെക്/ എം.സി.എ/ എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും ജോലി പരിചയവുമുള്ളവർക്ക് മേയ് 16നകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.keraladentalcouncil.org.in, ഫോൺ- 0471-2478759.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ
മാനേജ്മെന്റിൽ ഒഴിവുകൾ
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിലെ (ഐ.എൽ.ഡി.എം.) വിവിധ വിഭാഗങ്ങളിൽ ദിവസ വേതന, കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രൂഫ് റീഡർ, ഇന്റേൺഷിപ് (പ്രിന്റ്/വീഡിയോ ജേണലിസം), ഫോട്ടോഗ്രഫിക് അറ്റൻഡർ, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ് (ജിയോളജി), പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാണ് നിയമനം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇമെയിൽ: ldm.revenue@gmail.com ഫോൺ: 0471 2365559, 98479 84527, 94467 02817. അവസാന തീയതി ഏപ്രിൽ 30.
തപാൽ പെൻഷൻ അദാലത്ത്
തിരുവനന്തപുരം: തപാൽ ഓഫീസുകൾ വഴി പെൻഷൻ വാങ്ങുന്ന തപാൽ വകുപ്പ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും പരാതി പരിഹാരത്തിനായി മേയ് 5ന് തപാൽ പെൻഷൻ അദാലത്ത് വീഡിയോ കോൺഫറൻസ് വഴി നടത്തും. പരാതികൾ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം - POSTAL PENSION ADALAT MAY 2022" എന്ന ശീർഷകത്തിൽ 28ന് മുമ്പായി അയയ്ക്കണം. ഇ-മെയിൽ വിലാസം: ദക്ഷിണ മേഖല തിരുവനന്തപുരം: aoco.keralapost@gmail.com, മദ്ധ്യ മേഖല കൊച്ചി: aocr.keralapost@gmail.com, ഉത്തര മേഖല കോഴിക്കോട്: sraonr.keralapost@gmail.com. പൂർണമായ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ എന്നിവ പരാതിയോടൊപ്പം ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.keralapost.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |