കോഴിക്കോട്: കൈത്തണ്ട കത്തികൊണ്ട് മുറിച്ച് തൊട്ടടുത്തുള്ള കിണറിൽ ചാടിയ ആളെ ഫയർ ആൻഡ് റെസ്ക്യൂ എത്തി രക്ഷപ്പെടുത്തി. മണ്ണൂർ വളവ് (ശീ പുരി റോഡിൽ താമസിക്കുന്ന ബാലകൃഷ്ണൻ ചീനക്കനാരി (65) ആണ് ഇന്നലെ 1:30യോടെ കിണറിൽ ചാടിയത്. സംഭവസ്ഥലത്തെത്തിയ മീഞ്ചന്ത അഗ്നിശമന നിലയത്തിലെ സേനാംഗമായ എ.എസ്.ടി.ഒ ഇ. ശിഹാബുദ്ധീൻ കിണറ്റിലിറങ്ങി ഇയാളെ കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ബാലകൃഷ്ണനെ ഉടൻ തൊട്ടടുത്ത കല്ലംമ്പാറ ഷിഫ ഹോസ്പിറ്റലിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |