തിരുവനന്തപുരം: കൊവിഡിൽ തടസപ്പെട്ട വിക്ഷേപണ ദൗത്യങ്ങളുടെ കുറവ് നികത്തി ഐ.എസ്.ആർ.ഒയുടെ കീർത്തി ഉയർത്തുമെന്ന് ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു. ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷൻ ദ്വൈവാർഷിക സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആർ.ഒ പെൻഷൻകാരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കും. വി.എസ്.എസ്.സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രഭാഷണം നടത്തി. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ, എൽ.പി.എസ്.സി മുൻ ഡയറക്ടർ ഡോ.ആർ.വി.പെരുമാൾ, വി.എസ്.എസ്.സി ഡയറക്റ്റർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ, എൽ.പി.എസ്.സി ഡയറക്റ്റർ ഡോ.വി.നാരായണൻ,ഷാർ സെന്റർ ഡയറക്റ്റർ എ.രാജരാജൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |