കോഴിക്കോട് : ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാസമ്മേളനം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.എസ്.മണി , ജില്ലാ സെക്രട്ടറി വി.കെ.മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പി.രവീന്ദ്രൻ, ദയാനന്ദൻ, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പി.നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |