കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ സമ്മർകൂൾ ഓഫർ ഏതാനും ദിവസങ്ങൾ കൂടി മാത്രം. ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച ഓഫറുകളുണ്ട്. ഐ.പി.എൽ പ്രമാണിച്ച് ബ്രാൻഡഡ് ടിവികളുടെ വലിയ കളക്ഷനുകളും ഒരുക്കിയിരിക്കുന്നു.
65 ശതമാനം വരെ വിലക്കുറവിൽ ബ്രാൻഡഡ് സ്മാർട്ട് ടിവികൾ സ്വന്തമാക്കാം. തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് പർച്ചേസുകൾക്ക് 5,000 രൂപവരെയുള്ള ആക്സസറികൾ സമ്മാനമായുണ്ട്. തിരഞ്ഞെടുത്ത എ.സി., റഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 5,490 രൂപയുടെ ഉറപ്പായ സമ്മാനംനേടാം. എച്ച്.ഡി ടിവി., എൽ.ഇ.ഡി ടിവി., ഇൻവെർട്ടർ 3-സ്റ്റാർ എ.സികൾ എന്നിവയ്ക്കും ആകർഷക വിലക്കുറവുണ്ട്.
ഐഫോൺ 13 സീരീസ്, സാംസംഗ് ഗ്യാലക്സി എ33, ഓപ്പോ എഫ്21 പ്രൊ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുണ്ട്. എയർപോഡ്, ഓപ്പോ സ്മാർട്ട് ബാൻഡ് എന്നിവയും ഓഫറുകളോടെ വാങ്ങാം. ആകർഷക ഫിനാൻസ് സൗകര്യം, എക്സ്റ്റൻഡഡ് വാറന്റി എന്നിവയും ഒരുക്കിയിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പഴം, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് വിലക്കുറവുമായി ഹൈപ്പർ വിഭാഗവും സജ്ജമാണ്. ക്രോക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമുണ്ട്. വിലക്കുറവിന് പുറമേ ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |