കൊച്ചി: സിറോമലബാർസഭയിൽ കുർബാന പരിഷ്കരണത്തിന്റെ പേരിൽ നടക്കുന്ന ക്രിസ്തുവിരുദ്ധമായ ആത്മീയ കൈയേറ്റങ്ങൾ നടത്തുന്നവരെ ബഹിഷ്കരിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. സഭയുടെ പരമാദ്ധ്യക്ഷൻ വിഭാഗീയവും കുറ്റകരവുമായ നടപടികൾക്ക് നേതൃത്വം നൽകുന്നത് ഖേദകരമാണ്. ക്രിസ്തുവിരുദ്ധതയിലൂടെ സഭയെ ഭിന്നിപ്പിക്കുന്ന കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ തെരുവിൽ തടയാനും ജനകീയവിചാരണയ്ക്ക് വിധേയനാക്കാനും കൗൺസിൽ തയ്യാറാകും. പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, അഡ്വ. വർഗീസ് പറമ്പിൽ, ജോർജ് കട്ടിക്കാരൻ, സ്റ്റാൻലി പൗലോസ്, അഡ്വ. ഹൊർമീസ് തരകൻ, ജോസഫ് വെളിവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |