തിരുവനന്തപുരം:ചിത്രകലാമണ്ഡലം വേലുത്തമ്പി ദളവസ്മാരക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വേലുത്തമ്പി ദളവയുടെ 257ാം ജയന്തിയോടനുബന്ധിച്ച് പാറ്റൂർ ചിത്രകലാമണ്ഡലം പെയിന്റിംഗ് സ്കൂളിൽ ഏപ്രിൽ 30ന് രാവിലെ 10.30ന് പെയിന്റിംഗ് മത്സരം നടത്തും.എൽ.കെ.ജി മുതൽ കോളേജ് തലവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കാളികളാകാം.വരയ്ക്കാനുള്ള പേപ്പർ ഒഴികെയുള്ള സാമഗ്രികൾ അവരവർ കൊണ്ടുവരണം.ഇഷ്ടമുള്ള മീഡിയത്തിലും വിഷയത്തിലും ചിത്ര രചന നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9037893148,9567803710.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |