പാലക്കീഴ്: എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാർഷിക പ്രതിനിധി തിരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ ശാഖാ പ്രസിഡന്റ് എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി.പി, കെ.വേണുഗോപാലൻ, യുണിയൻ വൈസ് പ്രസി.ആർ.ഉണ്ണികൃഷ്ണൻ, സുരേഷ് കളത്തിൽ,സുശീല ഉണ്ണികൃഷ്ണൻ മുൻ കേന്ദ്ര കമ്മിറ്റി അംഗം അനിത, എം.കെ.സത്യൻ എന്നിവർ സംസാരിച്ചു.
പുതിയ ശാഖാ ഭാരവാഹികളായി എൻ.രാജൻ (പ്രസിഡന്റ്), എം.കെ.സത്യൻ (വൈസ് പ്രസിഡന്റ്), പി.കെ. വേണുഗോപാൽ (സെക്രട്ടറി) ,യൂണിയൻ കമ്മിറ്റി മെമ്പറായി പി.എസ് ,സുജീഷിനേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |