ഹൽദി ആഘോഷത്തിൽ ആടിപ്പാടി സീരിയൽ നടി രക്ഷ രാജ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷത്തിൽ വരൻ ആർക്കജും പങ്കെടുത്തു. ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇവാൻ ഡിസൈൻസിൽ നിന്നുള്ള മഞ്ഞ ഔട്ട്ഫിറ്റാണ് രക്ഷ ധരിച്ചത്. ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മലയാളികൾക്ക് പ്രിയങ്കരിയായത്.
കോഴിക്കോട് സ്വദേശിയായ രക്ഷ മോഡലിംഗിലും സജീവമാണ്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. മോഡലിംഗിലും സജീവമാണ്. ഇന്നാണ് രക്ഷയുടെയും അർക്കജിന്റെയും വിവാഹം. കോഴിക്കോട് സ്വദേശിയായ അർക്കജ് ഐടി പ്രൊഫഷണലാണ്. നേരത്തെ ഇവരുടെ സേവ് ദ ഡേറ്റ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |