SignIn
Kerala Kaumudi Online
Saturday, 21 September 2024 6.01 AM IST

ഡബ്ലിയു.സി.സിക്ക് ആശങ്ക വേണ്ട: വനിതാകമ്മിഷൻ

Increase Font Size Decrease Font Size Print Page
sathidevi


കോഴിക്കോട്: എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിൽ ഡബ്ലിയു.സി.സിക്ക് ആശങ്ക വേണ്ടെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. പൊലീസ് ഉദ്യോസ്ഥരെ സർക്കാർ മാറ്റുന്നത് പതിവാണ്. സ്ഥാനമാറ്റം വിവാദമാക്കുന്നത് മാദ്ധ്യമങ്ങളാണ്. ശ്രീജിത്തിന് മേൽനോട്ട ചുമതല മാത്രമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രേഷ്മ നൽകിയ പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടപടി വേണം. പ്രതിസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ ചാർജ് ചെയ്ത കുറ്റത്തിന് അതീതമായി കാണുന്നത് അംഗീകരിക്കാനാവില്ല. വ്യക്തിപരമായി സ്ത്രീകളെ അധിക്ഷേപിക്കാൻ പാടില്ലെന്നും സതീദേവി പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P SATHIDEVI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.