തിരുവനന്തപുരം:നഗരസഭ ചാക്ക വാർഡിൽ ഗവൺമെന്റ് ഐ.ടി.ഐയിൽ തുമ്പൂർമൂഴി എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റ് മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കാമ്പസിനുള്ളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് ജൈവവളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന പ്രക്രിയയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ആരോഗ്യകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ പി.ജമീല ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.സലിം, ഡി.ആർ.അനിൽ എന്നിവർ സംസാരിച്ചു.വാർഡ് കൺസിലർ അഡ്വ.എം.ശാന്ത സ്വാഗതവും നോഡൽ ഐ.ടി.ഐ പ്രിൻസിപ്പൽ ഷമ്മിബേക്കർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |