തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം ആർ.സി.സിയിലും ഒഴിവുള്ള പി.ജി മെഡിക്കൽ സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് ലഭിച്ചവർ 29ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. ഈ അലോട്ട്മെന്റ് അന്തിമമാണ്. പ്രവേശനം നേടാത്തവരിൽ നിന്ന് പിഴ ഈടാക്കും. ഹെൽപ്പ് ലൈൻ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |