SignIn
Kerala Kaumudi Online
Saturday, 27 April 2024 8.05 AM IST

തിരുവല്ലയിൽ ഷീ ലോഡ്‌ജ്‌ ഒന്നാംഘട്ടം പൂർത്തിയാക്കി ; ഉദ്ഘാടനം 30ന്

she-lodge

തിരുവല്ല: നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന വനിതകൾക്ക് അന്തിയുറങ്ങാനും വിശ്രമിക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ഷീ ലോഡ്‌ജ്‌ നിർമ്മാണം ഒന്നാംഘട്ട പൂർത്തിയാക്കി. വൈ.എം.സി.എ ജംഗ്‌ഷന് സമീപം നിർമ്മിച്ച ഷീ ലോഡ്ജിന്റെ ഉദ്ഘാടനം 30ന് രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവ്വഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിക്കും. പദ്ധതിക്കായി 89.19 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 39.19 ലക്ഷം രൂപയും തുടർവികസന പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയും നഗരസഭ ഷീ ലോഡ്ജിന് വകയിരുത്തിയിട്ടുണ്ട്. രണ്ടായിരം ചതുരശ്ര അടിയിൽ മൂന്ന് ഡോർമെട്രിയും അടുക്കളയും ഓഫീസും ഉൾപ്പെടെയുള്ള ഒരുനിലയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് സമീപമാണ് ഷീ ലോഡ്‌ജ്‌ നിർമ്മിച്ചിട്ടുള്ളത്. സ്ത്രീകളോടൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും ഷീ ലോഡ്‌ജിൽ താമസസൗകര്യം ലഭിക്കും. ഷീ ലോഡ്‌ജിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റിനാണ്. ഏതുനാട്ടിൽ നിന്നെത്തുന്ന സ്ത്രീകൾക്കും നിർഭയത്വത്തോടെ താമസിക്കാൻ കഴിയുംവിധമുള്ള എല്ലാ ക്രമീകരണങ്ങളും ഷീ ലോഡ്ജിൽ സജ്ജമാക്കുമെന്നും നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, കൗൺസിലർമാരായ ഷീലാ വർഗീസ്, ജിജി വട്ടശ്ശേരി, ജേക്കബ് ജോർജ്, മാത്യുസ് ചാലക്കുഴി, ശ്രീനിവാസ് പുറയാറ്റ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെളിനീരൊഴുകും നവകേരളം പദ്ധതി ഉദ്ഘാടനം ഇന്ന്

തിരുവല്ല: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ തിരുവല്ല നഗരസഭാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് തിരുവല്ല വി.ജി.എം ഹാളിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പരിശുദ്ധം ദേവാലയം, ഹരിതം വിദ്യാലയം, ഹരിതഭവനംപദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടത്തും.

പദ്ധതി ചെലവ് : 89.19 ലക്ഷംരൂപ,

ആദ്യഘട്ടത്തിൽ : 39.19 ലക്ഷം രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.