SignIn
Kerala Kaumudi Online
Friday, 20 September 2024 10.12 AM IST

കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്

Increase Font Size Decrease Font Size Print Page
df

കൊച്ചി: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തനമികവിന് കേരള ബാങ്കിന് ദേശീയ അവാർഡ്. നാഷണൽ ഫെഡറേഷൻ ഒഫ് സ്​റ്റേ​റ്റ് കോഓപ്പറേ​റ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിൽ ദേശീയതലത്തിൽ പ്രഥമ
സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്.

ജനാധിപത്യരീതിയിലുള്ള പ്രവർത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി
പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേ​റ്റം, വിവേകപരമായ
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശപാലന രീതി, മികച്ച ലാഭനേട്ടം, ഭരണനൈപുണ്യം, വിവര സാങ്കേതിക വിദ്യയിലും കമ്പ്യൂട്ടറൈസേഷനിലും ഉണ്ടായ നേട്ടങ്ങൾ, നേതൃത്വപാടവം തുടങ്ങിയവ പരിഗണിച്ചാണ് കേരള ബാങ്കിന് അവാർഡ് ലഭിച്ചത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ ബാങ്കിനുവേണ്ടി ബാങ്ക് ജനറൽ മാനേജർ സി. സുനിൽ ചന്ദ്രൻ, ഛത്തീസ്ഗഢ് മുഖ്യമന്ത്റി ഭൂപേഷ് ബാഗലിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.