SignIn
Kerala Kaumudi Online
Thursday, 19 September 2024 7.28 AM IST

മോദിയുടെ പ്രസംഗം ഗുരുനിന്ദ ; പാർട്ടി പത്രത്തിൽ രൂക്ഷവിമർശനവുമായി കോടിയേരി

Increase Font Size Decrease Font Size Print Page
kodiyeri

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഗുരുനിന്ദയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീനാരായണ ഗുരുവിൽ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ടുള്ള രണ്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. ചടങ്ങിൽ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് കോടിയേരി രംഗത്തെത്തിയത്.

ലോകത്തിന് കേരളം സംഭാവന ചെയ്‌ത മഹാനായ നവോത്ഥാന നായകനും ആത്മീയാചാര്യനുമായ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നല്ലതാണ്. എന്നാൽ, ആ അവസരം ഗുരുവിന്റെ ദർശനത്തെയും നിലപാടുകളെയും തിരസ്‌കരിക്കാനും സംഘപരിവാറിന്റെ കാവിവർണ ആശയങ്ങൾ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണെന്ന് കോടിയേരി വിമർശിക്കുന്നു.

ഹിന്ദുത്വ അജണ്ട ഗുരുവിൽ അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നുവെന്ന് ആരോപിച്ച കോടിയേരി,​ മുസ്ലീം വിരുദ്ധ ലഹളയ്ക്ക് ഗുരുവിന്റെ പേരും ഉപയോഗിക്കുന്നുവെന്നും വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PM MODI, KODIYERI BALAKRISHNAN, NARENDRA MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.