SignIn
Kerala Kaumudi Online
Friday, 26 April 2024 11.37 PM IST

ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലാബിന് തുടക്കം

lgl

കൊച്ചി: ശരീരോഷ്മാവ് കണക്കാക്കുന്ന ക്ലിനിക്കൽ തെർമോമീറ്ററുകളുടെ കൃത്യത ഉറപ്പാക്കാനുള്ള ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറിയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെ വില്പനയിൽ ഉപയോഗിക്കുന്ന ഫ്ളോമീറ്ററുകളുടെ കൃത്യത പരിശോധിക്കാനുള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷയായി.
ഇന്ത്യയിൽ ആദ്യമാണ് ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ ഇത്തരം സംവിധാനങ്ങൾ. സംസ്ഥാനത്തിതുവരെ തെർമോമീറ്ററുകളുടെ പരിശോധന നടത്തുന്നതിനുള്ള സംവിധാനം നിലവിലുണ്ടായിരുന്നില്ല. മാർച്ചിലാണ് ലാബിന്റെ നിർമ്മാണം പൂർത്തിയായത്.

ആശുപത്രികളിലും അങ്കണവാടികളിലും കുട്ടികളുടെ ഭാരം കണക്കാക്കാനുള്ള വെയിംഗ് മെഷീനുകളുടെ കൃത്യത്യ ഉറപ്പാക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി.വർഗീസ് പണിക്കർ, അഡിഷണൽ കൺട്രോളർ ആർ.റീന ഗോപാൽ, ജോയിന്റ് കൺട്രോളർ ജെ.സി.ജീസൺ, നഗരസഭാ കൗൺസിലർ അഡ്വ.ഹസീന ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LEAGALMETROLOGYY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.