അമ്പലപ്പുഴ: ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും സൈക്കിൾ റാലിയും ശ്രദ്ധേയമായി. അമ്പലപ്പുഴ പൊലീസിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി നടത്തിയത്. വളഞ്ഞവഴി ജംഗ്ഷൻ, അമ്പലപ്പുഴ കച്ചേരിമുക്ക്, അമ്പലപ്പുഴ പടിഞ്ഞാറേ നട എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് നടന്നത്. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ എൻ.സി.സി വിദ്യാർത്ഥികളാണ് ഇത് അവതരിപ്പിച്ചത്. വളഞ്ഞവഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ജി.ജയ് ദേവ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.ഡിവൈ.എസ്.പി സുരേഷ് കുമാർ, സി.ഐ മാർ തുടങ്ങിയവർ നേതൃത്വം നൽകി. അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കരുമാടി കെ.കെ.കുമാരപിള്ള സ്കൂൾ എന്നിവിടങ്ങളിലെ നൂറിലധികം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സൈക്കിൾ റാലിയിലും പൊലീസുകാർ ബൈക്ക് റാലിയിലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |