കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നൊച്ചിപൊയിൽ അങ്കണവാടിക്ക് മുകളിൽ നിർമിച്ച കെ.സി നായർ സ്മാരക സാംസ്കാരിക നിലയം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർ സജിത ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ കെ.സി നായരുടെ ഫോട്ടോ അനാഛാദനം ചെയ്തു. കെ.എം.ഗിരീഷ്, കേളൻ നെല്ലിക്കോട്ട്, പി.രാജൻ, ടി.പി.സുനിൽകുമാർ, പി.രവീന്ദ്രൻ, മുഹമ്മദ് പാലക്കാട്ടിൽ, എം.പി.ശിവാനന്ദൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.ശോഭന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |