മേയ് എട്ടിന് മുൻപ് പേരു നൽകണം
ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് അടക്കം ചൈനയിലേക്ക് തിരികെ പോകാം.
വിദ്യാർത്ഥികളുടെ പട്ടിക നൽകാൻ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു. പട്ടിക ചൈനീസ് അധികൃതർ പരിശോധിച്ച് യാത്രാനുമതി നൽകും. വിദ്യാർത്ഥികൾ മേയ് എട്ടിന് മുൻപ് ഗൂഗിൾ ഷീറ്റ് പൂരിപ്പിച്ച് നൽകണം. ഏതാണ്ട് 23,000 ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയിൽ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.
ബീജിംഗിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങി. കൊവിഡ് പരിശോധനകളുടെ ചെലവ് വിദ്യാർത്ഥികൾ വഹിക്കണം.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായും മറ്റും നടത്തിയ നിരന്തര ചർച്ചകൾക്കു ശേഷമാണ് ഇപ്പോൾ തീരുമാനമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |