തിരുവനന്തപുരം:കേരളസർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് 9 മുതൽ 30 വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തും.
അത്ലറ്റിക്സ്, ഫുട്ബോൾ, ഹാന്റ്ബോൾ, യോഗാസന എന്നീ ഇനങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 10നും 17നും ഇടയിലുള്ളവർക്ക് പങ്കെടുക്കാം.രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 4.30 മുതൽ 6.30 വരെയുമാണ് പരിശീലനസമയം.അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പി.എം.ജി.യിലുള്ള ജി.വി.രാജ പവലിയനിൽ പ്രവർത്തിക്കുന്ന കേരളസർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്:(ബിജുമോൻ, കോച്ച് 8075978209, നിതിൻ, കോച്ച് - 7994759331)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |