ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' സിനിമയിൽ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ടൊവിനോ തോമസിന്റെ മണവാളൻ വസീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങി. ടൊവിനോയും കല്യാണി പ്രിയദർശനും ആദ്യമായാണ് ഒന്നിക്കുന്നത്. അനുരാഗ കരിക്കിൻവെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ബക്രീദിന് ചിത്രം സെൻട്രൽ പിക്ചേഴ്സിന് തിയേറ്ററിൽ എത്തിക്കും. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുൽദാസ്, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈൻ- ഓൾഡ്മങ്ക് പി ആർ| ഒ- എ എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |