ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബറിൽ ആരംഭിക്കും
ഭദ്രൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ജൂത പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഷെയ്ന്റെ കരിയറിലെ ശക്തമായ കഥാപാത്രമായാണ് ചിത്രം ഒരുങ്ങുന്നത്. സസ്പെൻസും പ്രണയവും നിറഞ്ഞ ചിത്രമാണ്.പതിനേഴുവർഷത്തെ ഇടവേളയ്ക്കുശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. മോഹൻലാൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ഉടയോനാണ് ഭദ്രൻ അവസാനം സംവിധാനം ചെയ്തത്. ജൂതൻ എന്നു പേരിട്ട് പ്രഖ്യാപനം നടത്തിയ ചിത്രത്തിൽ സൗബിൻ ഷാഹിറിനെയാണ് നായകനായി ആദ്യം തീരുമാനിച്ചത്. ജോജുജോർജ്, മംമ്ത മോ ഹൻദാസ് എന്നിവരും താരനിരയിലുണ്ടായിരുന്നു. ഇരുവരും ചി ത്രത്തിൽ ഉണ്ടാകുമോ എന്നു വ്യക്തമല്ല. പുതിയ ടൈറ്റിലാണ് ഇനി ചിത്രത്തിന്. എസ്. സുരേഷ്ബാബു ആണ് രചന നിർവഹിക്കുന്നത്. അതേസമയം വെയിൽ ആണ് അവസാനം തിയേറ്ററിൽ എത്തിയ ഷെയ്ൻ നിഗം ചിത്രം. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. വിനയ് ഫോർട്ടും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ ജീവൻ ജിജോ സംവിധാനം ചെയ്യുന്ന ഉല്ലാസം എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്്. പുതുമുഖം പവിത്ര ലക്ഷ്മിയാണ് നായിക. അജുവർഗീസ്, ദീപക്, പറമ്പോൽ, അംബിക, ബേസിൽ ജോസഫ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇതുവരെ കണ്ടതിൽ നിന്നു വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ട്.
സലാം ബാപ്പു രചനയും സംവിധാനവും നിർവഹിക്കുന്ന ആയിരത്തിയൊന്നാം രാവാണ് ഷെയ്ന്റെ പുതിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |