കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് നാലിന് ആരംഭിക്കും. സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ കാലടിയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്ന് സർവ്വകലാശാല അറിയിച്ചു. സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ പരമാവധി പ്രായം 15 വയസ്സാണ്. ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലാണ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 7025736484, 7034767788.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |